4/3/11

ജഹ്‌റ റോഡില്‍ ഗതാഗതം തിരിച്ചുവിടുന്നു


കുവൈറ്റ്: റോഡുകളില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ജഹ്‌റ വഴിയുള്ള ഗതാഗതം വഴി തിരിച്ചു വിടുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജഹ്‌റ റോഡ് ഡെവലപ്‌മന്റ് പ്രൊജക്‌ട് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഹോസ്പിറ്റല്‍ റോഡില്‍ നിന്ന് വഴിതിരിച്ചു വിടുന്ന വാഹനങ്ങള്‍ യുണൈറ്റഡ് നാഷന്‍സ് റൌണ്ടിന്റെ സമീപത്തു കൂടിയാണ് പോകുക.

വ്യാഴാഴ്ച വരെ ഇത്തരത്തില്‍ ഗതാഗതം തിരിച്ചു വിടുന്നതായിരിക്കുമെന്ന് പ്രൊജക്‌ട് മാനേജര്‍ അബ്‌ദു ലത്തീഫ് ഷംസഹ് പറഞ്ഞു. ജഹ്‌റ റോഡ് ഡെവലപ്മെന്റ് പ്രൊജക്‌ടിന്റെ ഭാഗമായി ഹോസ്പിറ്റല്‍ റോഡില്‍ നിന്ന് യുണൈറ്റഡ് നാഷന്‍സ് റൌണ്ടിന് സമാന്തരമായി 1,525 മീറ്ററാണ് നിര്‍മ്മിക്കുന്നത്.

പ്രൊജക്‌ടിന്റെ സമയത്ത് ഗതാഗതം വഴി തിരിച്ചു വിടേണ്ടി വരുന്നതില്‍ എല്ലാവരോടും ഖേദം അറിയിക്കുന്നെന്നും യാത്രക്കാര്‍ ഇതുമായി സഹകരിക്കണമെന്നും പ്രൊജക്‌ട് മാനേജര്‍ പറഞ്ഞു.

ഇന്ത്യാ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കെ ജി വിഭാഗം ഗ്രാജ്വേഷന്‍ ആഘോഷിച്ചു


ഇന്ത്യാ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഈ വര്‍ഷത്തെ കെ ജി വിഭാഗം ഗ്രാജ്വേഷന്‍ പരിപാടി വിപുലവുമായ രീതിയില്‍ ആഘോഷിച്ചു. ചടങ്ങിനെത്തിയ മുഖ്യാതിഥി ഷെയ്ഖ് നിമ്മാര്‍ ഫഹദ് അല്‍ സബക്ക് പിഞ്ചുകുട്ടികളും അധ്യാപക സ്‌കൂള്‍ മാനേജ്‌മെന്റും ചേര്‍ന്ന് അത്യന്തം ആവേശകരമായ വരവേല്‍പ്പ് നല്‍കി. സ്‌കൂള്‍ പ്രധാന കവാടത്തിലെത്തിയ മുഖ്യാതിഥിയെ കുട്ടികളും അധ്യാപകരും സ്വീകരിച്ചത് കുവൈറ്റ് ഭരണകൂടത്തിനും, ജനതയ്ക്കും അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടായിരുന്നു. സ്‌കൂള്‍ ഡയരക്ടര്‍ മലയില്‍ മൂസ കോയ സ്വാഗതം ആശംസിച്ചു. യു കെ ജി വിഭാഗം കുട്ടികള്‍ അറബിക് സംഗീതത്തോട് കൂടി അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ ചടങ്ങിനെ അവിസ്മരണീയമാക്കി. പിന്നീട് മുഖ്യാതിഥികളെയും വിശിഷ്ടാതിഥികളായ ഷെയ്ഖ് നിമ്മര്‍ ഫഹദ് അല്‍ സബ, മുഹമ്മദ് ഹാഷിം രിഫായി, അബ്ദുല്ല അലി, അല്‍ ബസാരി, എന്‍ ജി നായര്‍, ഫലാഹ് അഹമ്മദ് അല്‍ മറിന്‍, നസീര്‍ അല്‍ ബോര്‍സ്ലി, എന്നിവരെ സംഗീതത്തിന്റെയും ചടുലതയാര്‍ന്ന വാദ്യസംഗീതങ്ങളുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. മുഖ്യതിഥി തന്റ ഉദ്ഘപ്രസംഗത്തില്‍ സ്‌കൂള്‍ കുട്ടികളേയും അധ്യാപകരേയും അഭിനന്ദിച്ചു. കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപ്രകടനങ്ങള്‍ സദസ്സിനെ ആനന്ദിപ്പിച്ചു. കുറഞ്ഞുകൊണ്ടിരിക്കുന്ന ഭൂമിയുടെ ആവാസ വ്യവസ്ഥയ്ക്ക് അതു ഗുണമായ ഹരിത വത്ക്കരണത്തിന്റെ പ്രസക്തി ഊന്നിപ്പറയുന്ന അവതരണം മികച്ചതായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബഷീര്‍ അഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ ജി വിഭാഗം മേധാവി സെയ്ഫാന മുയിസിമുയിസിന നന്ദി പറഞ്ഞു

ശ്രീനിവാസന് കുവൈറ്റ്‌ എയര്‍ പോര്‍ട്ടില്‍ സ്വീകരണം


കുവൈറ്റിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂരിന്റെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനായി കുവൈറ്റില്‍ എത്തിയ പ്രശസ്ത നടന്‍ ശ്രീനിവാസന് കുവൈറ്റ്‌ എയര്‍ പോര്‍ട്ടില്‍ സ്വീകരണം നല്‍കിയപ്പോള്‍. നാളെ വൈകിട്ട് ഹവല്ലി അല്‍ ജീല്‍ അല്‍ ജദീദ് സ്കൂള്‍ ഓടിറ്റൊരിയത്തില്‍ വച്ചു നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ ശ്രീനിവാസന്‍ പങ്കെടുക്കും

കുവൈറ്റ് സര്‍ക്കാര്‍ രാജിവെച്ചു


കുവൈറ്റ്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് തുടരുന്ന രാഷ്‌ട്രീയപ്രതിസന്ധികള്‍ക്ക് ഒടുവില്‍ കുവൈറ്റ് മന്ത്രിസഭ രാജിവെച്ചു. പ്രധാനമന്ത്രി ഷെയ്ഖ് നാസര്‍ മുഹമ്മദ് അല്‍-അഹ്‌മദ് അല്‍-സബഹിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് രാജിവെച്ചത്. അല്‍-സബഹ് രാജകുടുംബത്തില്‍പ്പെട്ട മൂന്നു മന്ത്രിമാര്‍ക്കെതിരെ പാര്‍ലമെന്റ് അംഗങ്ങള്‍ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് ഇത്.

വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു രാജി വെയ്ക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. തുടര്‍ന്ന് അമീര്‍ ഷെയ്ഖ് സബഹ് അല്‍-അഹ്‌മദ് അല്‍-ജാബിര്‍ അല്‍- സബഹിന് രാജി സമര്‍പ്പിക്കുകയായിരുന്നു. അഞ്ചുവര്‍ഷം മുമ്പ് അധികാരമേറ്റ പ്രധാനമന്ത്രി നാസര്‍ മുഹമ്മദ് അല്‍-അഹ്‌മദ് അല്‍-സബഹിന്റെ നേതൃത്വത്തിലുള്ള ആറാമത്തെ മന്ത്രിസഭയാണ് രാജിവെച്ചിരിക്കുന്നത്.

അതേസമയം, പുതിയ മന്ത്രിസഭ രൂപവത്കരിക്കാന്‍ ഷെയ്ഖ് നാസര്‍ മുഹമ്മദ് അല്‍-അഹ്‌മദ് അല്‍-സബഹിനെ വീണ്ടും പ്രധാനമന്ത്രിയായി നിയമിക്കുമെന്നാണ് സൂചന.

ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ ഷെയ്ഖ് മുഹമ്മദ് സബഹ് അല്‍-സാലിം അല്‍-സബഹ്, വാര്‍ത്താ വിതരണ-എണ്ണ വകുപ്പ് മന്ത്രി ഷെയ്ഖ് അഹ്‌മദ് അബ്‌ദുല്ല അല്‍- സബഹ് എന്നിവരെ പാര്‍ലമെന്റില്‍ കുറ്റവിചാരണ ചെയ്യാന്‍ പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു രാജി. പാര്‍ലമെന്റിലെ നടപടികള്‍ ഒഴിവാക്കാനാണ് രാജിയെന്നാണ് സൂചനകള്‍

കുവൈറ്റ് മുന്‍സിപ്പാലിറ്റി ഇനി ഫേസ്ബുക്കിലു


കുവൈറ്റ്: കുവൈറ്റ് മുന്‍സിപ്പാലിറ്റി ഇനി ഫേസ്ബുക്കിലും സജീവമാകും. കുവൈറ്റ് മുന്‍സിപ്പാലിറ്റിയിലെ വാര്‍ത്താവിനിമയ വകുപ്പിന്റെ ഡെവലപ്‌മെന്റ് സെക്‌ടര്‍ അസിസ്റ്റന്റ് ഡയറക്‌ടര്‍ ജനറല്‍ അഹ്‌മദ് അല്‍-മാന്‍ഫോഹി ശനിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം.
www.facebook.com/baladia എന്നാണ് കുവൈറ്റ് മുന്‍സിപ്പാലിറ്റിയുടെ ഫേസ്ബുക്ക് പേജിന്റെ പേര്.

യുവജനസമൂഹം ഏറ്റവും സജീവമായിരിക്കുന്നത് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ ആയതിനാലാണ് ഇത്. മുന്‍സിപ്പാലിറ്റിയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനും പുതിയ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ അറിയിക്കുന്നതിനും പുതിയ സംരംഭം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകകപ്പ് വിജയലഹരിയില്‍ കുവൈറ്റിലെ ഇന്ത്യന്‍സമൂഹം


കുവൈറ്റ്: ലോകകപ്പ് വിജയലഹരിയില്‍ കുവൈറ്റിലെ ഇന്ത്യന്‍സമൂഹവും. 48.2 ഓവറില്‍ ധോണി കുലശേഖരയെ നിലം തൊടാതെ സിക്സര്‍ പറത്തിയപ്പോള്‍ അതിര്‍ത്തി കടന്ന ആവേശം ആഹ്ലാദത്തില്‍ അലതല്ലി. കുവൈറ്റിലെ തെരുവുകളില്‍ ഇന്ത്യന്‍ സമൂഹം സന്തോഷം കൊണ്ട് ആര്‍പ്പുവിളിച്ചു നടന്നു. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന സാല്‍മിയയിലെയും അബ്ബാസിയയിലെയും തെരുവുകളിലായിരുന്നു ആവേശം അതിന്റെ കൊടുമുടിയിലെത്തിയത്. ഇരുപത്തിയെട്ടു വര്‍ഷത്തിനു ശേഷം ലോകകിരീടം ഇന്ത്യയില്‍ എത്തിയപ്പോള്‍ സന്തോഷനൃത്തം ചവിട്ടുകയായിരുന്നു ഇന്ത്യാക്കാര്‍. ശനിയാഴ്ച നടന്ന ലോകകപ്പ് ഫൈനലില്‍ ആറുവിക്കറ്റിനായിരുന്നു ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്.

ഇന്ത്യയുടെ വിജയത്തെ തുടര്‍ന്ന് തെരുവിലിറങ്ങിയ ആരാധകര്‍ ചെണ്ട കൊട്ടിയും ഉച്ചത്തില്‍ കാര്‍ഹോണ്‍ മുഴക്കിയുമാണ് വിജയത്തെ ആഘോഷമാക്കിയത്. ഇന്ത്യാ.... ഇന്ത്യാ.... എന്ന് ഉറക്കെ വിളിച്ച ആരാധകര്‍ ‘ഭാരത് മാത കീ ജയ്’ എന്ന് മുദ്രാവാക്യം മുഴക്കാനും മറന്നില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ആളുകള്‍ വിജയം ആഘോഷിക്കുന്നതിനായി നഗരത്തിലേക്ക് എത്തി.

ടോസ് വിവാദത്തൊടെയായിരുന്നു ഫൈനല്‍ മാച്ചിന്റെ ആരംഭം. ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയായിരുന്നു നാണയമെറിഞ്ഞത്. വന്നുവീണത് ഹെഡ് ആയിരുന്നു. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സംഗക്കാര പറഞ്ഞത് ടെയില്‍ ആണെന്നു കരുതിയ ധോണി ടോസ് കിട്ടിയെന്ന ധാരണയില്‍ ടി വി കമന്റേറ്റര്‍ രവി ശാസ്ത്രിക്കരികിലേക്കു നീങ്ങി. എന്നാല്‍ താന്‍ ഹെഡ് ആണു പറഞ്ഞതെന്ന് സംഗക്കാര അവകാശപ്പെട്ടു. ടോസിനു വന്ന മാച്ച് റഫറി ജെഫ് ക്രോ, സംഗക്കാര പറഞ്ഞതു താന്‍ കേട്ടില്ലെന്നു വ്യക്തമാക്കി. വീണ്ടും ടോസിടാന്‍ ക്രോ നിര്‍ദേശിച്ചു. ഇത്തവണ സംഗക്കാര ഹെഡ് എന്ന് ഉച്ചത്തില്‍ പറഞ്ഞു. അതുതന്നെ വീഴുകയും ചെയ്തു.

4/1/11

test

test

കടുത്ത മത്സരം ബംഗാളില്‍

കേരളത്തേക്കാള്‍ കടുത്ത മത്സരമാണു പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേരിടുന്നതെന്നു സിപിഐ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍. കേരളത്തില്‍ ഇടതുമുന്നണിക്കു മുന്‍തൂക്കമുണ്ട്. സര്‍ക്കാരിന്‍റെ മികച്ച പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫിനെ വീണ്ടും അധികാരത്തിലെത്തിക്കും. മുന്‍പു കേരളത്തില്‍ കേട്ടിട്ടില്ലാത്ത പേയ്മെന്‍റ് സീറ്റ് കോണ്‍ഗ്രസ് കൊണ്ടുവന്നിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് പണക്കൊഴുപ്പ് ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു

നമ്മള്‍ 121 കോടി

ഇന്ത്യന്‍ ജനതയുടെ അംഗബലം 121.2 കോടി. അതില്‍ 62.32 കോടി പുരുഷന്‍മാരും 58.64 കോടി സ്ത്രീകളും. 2011ലെ ജനസംഖ്യാ കണക്കെടുപ്പു ഫലം പുറത്തുവരുമ്പോള്‍ ജനങ്ങളുടെ എണ്ണത്തില്‍ പത്തു വര്‍ഷംകൊണ്ടുണ്ടായിരിക്കുന്നത് 18 കോടിയുടെ വര്‍ധന.

രണ്ട് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കിയ സെന്‍സസിന്‍റെ റിപ്പോര്‍ട്ട് സെന്‍സസ് കമ്മിഷണര്‍ ഡോ. സി. ചന്ദ്രമൗലിയും ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ളയും ചേര്‍ന്നാണ് ഇന്നലെ പ്രകാശനം ചെയ്തത്. ഒമ്പതു പതിറ്റാണ്ടിനിടെ ആദ്യമായി ജനസംഖ്യാ വളര്‍ച്ചയുടെ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയത് ഇതിലെ ഏറ്റവും വലിയ ശുഭ സൂചന. 2001ല്‍ 21.54 ശതമാനമായിരുന്ന വളര്‍ച്ചാ നിരക്ക് ഇപ്പോള്‍ 17.64% മാത്രം. നിരക്ക് കുറയുന്ന സംസ്ഥാനങ്ങളില്‍ കേരളം സ്ഥാനം നിലനിര്‍ത്തി.

മൂന്നു കോടി 33 ലക്ഷമാണ് കേരളത്തിലെ ജനസംഖ്യ. വളര്‍ച്ചാ നിരക്ക് 4.86%. 2001ല്‍ ഇത് 9.4 ശതമാനമായിരുന്നു. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ മൂന്നു ശതമാനം മാത്രമാണ് കേരളത്തില്‍.

ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനം ഉത്തര്‍പ്രദേശാണ്- 19.95 കോടി. ഇതു രാജ്യത്തെ ജനസംഖ്യയുടെ 16% വരും. കുറവ് 64,429 പേര്‍ മാത്രമുള്ള ലക്ഷദ്വീപില്‍.

ആറു വയസിനു താഴെയുള്ള കുട്ടികളുടെ എണ്ണം രാജ്യത്ത് 15.87 കോടി. 2001നെ അപേക്ഷിച്ച് 50,48,108ന്‍റെ കുറവാണിത്. കുട്ടികളുടെ എണ്ണത്തില്‍ രാജ്യത്ത് തന്നെ ഏറ്റവും കുറവ് വന്ന രണ്ടാമത്തെ ജില്ല പത്തനംതിട്ടയാണ്. ഏറ്റവും കുറവ് കോല്‍ക്കത്തയില്‍.

സെന്‍സസ് പ്രകാരം രാജ്യത്തെ സ്ത്രീ - പുരുഷ അനുപാതത്തില്‍ ഏഴു പോയിന്‍റ് വര്‍ധനയുണ്ട്. 2001ല്‍ 933 ആയിരുന്ന അനുപാതം ഇപ്പോള്‍ 940 ആയി. എന്നാല്‍, കേരളത്തില്‍ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനെക്കാള്‍ കൂടുതലായി തുടരുന്നു. ഇവിടെ 1000 പുരുഷന്മാര്‍ക്ക് 1084 സ്ത്രീകള്‍.

അതേസമയം, കുട്ടികളുടെ ആണ്‍-പെണ്‍ അനുപാതം രാജ്യത്ത് കുറയുന്നത് ആശങ്കാജനകം. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ അനുപാതമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കേരളം ഉള്‍പ്പെടെ 27 സംസ്ഥാനങ്ങളില്‍ ഇതാണവസ്ഥ.

രാജ്യത്തെ 74.04 പൗരന്‍മാരും സാക്ഷരര്‍. ശതമാന വളര്‍ച്ച 39.82. സാക്ഷരതയില്‍ പുരുഷന്മാരെക്കാള്‍ മുന്നില്‍ സ്ത്രീകള്‍. കേരളത്തില്‍ 93.91% ആളുകളും സാക്ഷരര്‍. 63% മാത്രമുള്ള ബിഹാര്‍ ഏറ്റവും പിന്നില്‍.

രാജ്യത്തെ ജനസാന്ദ്രത സ്ക്വയര്‍ കിലോമീറ്ററില്‍ 382 ആണ്. ഏറ്റവും കൂടുതല്‍ ഡല്‍ഹി നഗരത്തില്‍- 11,297. ജനസംഖ്യയുടെ വളര്‍ച്ചാ നിരക്ക് കുറയുന്നത് അടുത്ത സെന്‍സസില്‍ കൂടുതല്‍ പ്രകടമാകുമെന്നും വിലയിരുത്തല്‍.

ലോക ജനതയുടെ

17.5 ശതമാനം ഇന്ത്യക്കാര്‍

ലോക ജനസംഖ്യയുടെ 17.5 ശതമാനമാണ് ഇന്ത്യക്കാരെന്ന് സെന്‍സസ് റിപ്പോര്‍ട്ട്. 19.4% വരുന്ന ചൈനക്കാര്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഇപ്പോഴും നമ്മളെക്കാള്‍ മുന്നില്‍.

യുഎസ്, ഇന്തോനേഷ്യ, ബ്രസീല്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ ആകെ ജനസംഖ്യയെക്കാള്‍ കൂടുതലാണ് ഇന്ത്യയിലെ ജനസംഖ്യ. യുപിയും മഹരാഷ്ട്രയും ജനസംഖ്യയുടെ കാര്യത്തില്‍ യുഎസിനെക്കാള്‍ മുന്നില്‍.

വി.എസിന് പ്രതിപക്ഷ സ്വരം


തിരുവനന്തപുരം അഞ്ചുവര്‍ഷം സംസ്ഥാനം ഭരിച്ചിട്ടും പ്രതിപക്ഷനേതാവിന്‍റെ സ്വരത്തിലാണു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സംസാരിക്കുന്നതെന്നു പ്രതിരോധമന്ത്രി എ.കെ. ആന്‍റണി. പാര്‍ട്ടിക്കകത്തും മന്ത്രിസഭയിലുമൊക്കെ പ്രതിപക്ഷനേതാവിന്‍റെ ഭാഷയാണ് അദ്ദേഹത്തിന്. ഈ ഇരട്ടവേഷം ഉപേക്ഷിച്ച്, കഴിഞ്ഞ അഞ്ചു വര്‍ഷത്തെ തന്‍റെ പ്രവര്‍ത്തന നേട്ടങ്ങള്‍ നിരത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് ആന്‍റണി ആവശ്യപ്പെട്ടു.

കേസരി സ്മാരകട്രസിറ്റിന്‍റെ ജനവിധി 2011ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന് എന്തു നേടാനായെന്നു വി.എസ് ജനങ്ങളോടു പറയണം. കഴിഞ്ഞ അഞ്ചുവര്‍ഷം ചെയ്യാന്‍ കഴിയാത്തതെല്ലാം ഇനി ചെയ്യുമെന്നു പറയുന്നതു വിശ്വാസിക്കാനാകില്ല. മുഖ്യമന്ത്രിയെന്ന നിലയില്‍ ഒന്നും ചെയ്യാത്തിന്‍റെ പാപഭാരം പാര്‍ട്ടിക്കുമേല്‍ ചാരുകയാണ് വി.എസ്. സ്വന്തം പരാജയം മറച്ചുവയ്ക്കാന്‍ പാര്‍ട്ടിയെയും പാര്‍ട്ടി സെക്രട്ടറിയെയും കുറ്റപ്പെടുത്തി പുകമറ സൃഷ്ടിച്ച് സ്വയം മുഖം രക്ഷിക്കാനാണു വി.എസിന്‍റെ ശ്രമമെന്നും ആന്‍റണി പരിഹസിച്ചു.

പാര്‍ട്ടി പറഞ്ഞാല്‍ കേള്‍ക്കാത്ത അച്ചടക്കമില്ലാത്ത ആളാണു മുഖ്യമന്ത്രിയെന്നാണു പാര്‍ട്ടിക്കാര്‍ ഇതുവരെ പറഞ്ഞിരുന്നത്. സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിവന്ന് സിപിഎം രൂപീകരിച്ചവരില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏകനേതാവിനെ പാര്‍ട്ടി പൊളിറ്റ് ബ്യൂറോയില്‍ നിന്നു അച്ചടക്കത്തിന്‍റെ പേരില്‍ പുറത്താക്കി. അദ്ദേഹത്തിന്‍റെ അത്ര അംഗീകാരമില്ലാത്ത നേതാക്കള്‍ക്കു താഴെയാണ് വിഎസിനു പാര്‍ട്ടി സ്ഥാനം നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയെ ഏക നേതാവായി ഉയര്‍ത്തിക്കാട്ടി പ്രചരണം നടത്തുന്ന സിപിഎം നടപടി കലികാലവൈഭവമാണെന്നു ആന്‍റണി പറഞ്ഞു.

മുഖ്യമന്ത്രി പാര്‍ട്ടിക്കു വേണ്ടി നാടുനീളെ പ്രസംഗിച്ചു നടക്കുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം കഴിയാത്ത കാര്യമാണിത്. അഴിമതിക്കെതിരേയും സ്ത്രീപീഡനങ്ങള്‍ക്കെതിരേയും വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്നു പറയുന്ന മുഖ്യമന്ത്രി അഞ്ചുവര്‍ഷം അത്തരത്തില്‍ എന്തൊക്കെ നടപടി എടുത്തെന്നു വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ പിടിപ്പുകേടും പിടിവാശിയും കാരണം നിരവധി പദ്ധതികളാണു സംസ്ഥാനത്തിനു നഷ്ടമായത്. എന്നിട്ട് എല്ലാം മറ്റുള്ളവരുടെ പേരില്‍ പഴിചാരി രക്ഷപ്പെടുന്ന മുഖ്യമന്ത്രി സാക്ഷരകേരളത്തിന് അപമാനമാണ്. വി.എസ് സര്‍ക്കാരിന്‍റെ കാലത്ത് സംസ്ഥാനത്ത് അസാധാരണമായ ഒരു വികസനവും ഉണ്ടായില്ല. യുഡിഎഫ് അധികാരത്തില്‍ വരുന്നതു തടയാന്‍ ഒരു ശക്തിക്കും കഴിയില്ല. സംസ്ഥാനത്ത് യുഡിഎഫ് തരംഗം വീശയടിക്കുകയാണ്. റിബലുകളില്ലാത്തതും യുഡിഎഫിന്‍റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതായി ആന്‍റണി വിലയി രുത്തി.

സോറി, ഞാന്‍ മരിച്ചിട്ടില്ല

സെലിബ്രിറ്റികള്‍ക്കു പലപ്പോഴും സംഭവിക്കുന്ന ദുര്യോഗം എന്നു തന്നെ പറയാം ഈ അവസ്ഥയെ. പല താരങ്ങളും മാധ്യമങ്ങളിലൂടെ നിരവധി തവണയാണ് മരിച്ചു ജീവിച്ചിട്ടുള്ളത്. ഇക്കൂട്ടത്തില്‍ ലേറ്റസ്റ്റ് ആക്ഷന്‍ കിങ് ജാക്കി ചാന്‍. ഇന്‍റര്‍നെറ്റിലൂടെയും മറ്റും ജാക്കി ചാന്‍റെ മരണവാര്‍ത്തകള്‍ പ്രചരിച്ചതിനു പിന്നാലെയാണ് ഊഹാപോഹങ്ങള്‍ക്കു വിടനല്‍കി, ജീവിച്ചിരിക്കുന്നു എന്ന വാര്‍ത്തയുമായി ചാന്‍ എത്തിയത്. ജോണി ഡെപ്, ഹാരിസണ്‍ ഫോര്‍ഡ്, മിലി സൈറസ് തുടങ്ങിയ താരങ്ങളാണ് ഈയിടെ ഇത്തരം ഓണ്‍ലൈന്‍ ഡെത്തിന് ഇരയാകേണ്ടി വന്ന പ്രമുഖര്‍.

ജാക്കി സുഖമായി ജീവിച്ചിരിക്കുന്നു. അദ്ദേഹത്തിന് ഹാര്‍ട്ട് അറ്റാക്കുണ്ടാവുകയോ മരിക്കുകയോ ചെയ്തിട്ടില്ല. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലും ഓണ്‍ലൈന്‍ ന്യൂസ് റിപ്പോര്‍ട്ടുകളിലും വന്ന ഇത്തരം വാര്‍ത്തകളെല്ലാം തെറ്റാണെന്ന് ജാക്കി ചാന്‍റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. ജാക്കിക്കു സുഖം തന്നെ, ഇപ്പോള്‍ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനെക്കുറിച്ചു മാത്രം ചിന്തിക്കുന്നു.

ഇങ്ങനെ വെറുമൊരു ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഒതുങ്ങുന്നില്ല ജാക്കി ചാന്‍റെ മരണനിഷേധക്കുറിപ്പ്. സ്വന്തം വെബ്സൈറ്റില്‍ ജാക്കിയും കുറച്ചു ജാപ്പനീസ് ഒഫിഷ്യലുകളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്, മാര്‍ച്ച് ഇരുപത്തൊമ്പത് എന്ന ഡേറ്റിലാണ് ചിത്രം കൊടുത്തിരിക്കുന്നത്. സിനിമയില്‍ പലതവണ മരിച്ചു ജീവിച്ചിട്ടുള്ള ജാക്കി ഇന്‍റര്‍നെറ്റ് മരണത്തേയും അതിന്‍റെ രസത്തോടെ തന്നെയാണ് കണക്കാക്കിയിരിക്കുന്നത്. എങ്കിലും ആരെങ്കിലും വിശ്വസിച്ചവരുണ്ടെങ്കില്‍ അവര്‍ക്ക് നെറ്റിലൂടെ തന്നെ മറുപടി.

പത്രിക പിന്‍വലിച്ചത്‌ രാജ്യസഭാസീറ്റ്‌ നല്‌കാമെന്ന ഉറപ്പില്‍


ചെങ്ങന്നൂര്‍: ശോഭനാജോര്‍ജ്‌ അവസാനനിമിഷം നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ തയാറായത്‌ അവര്‍ക്ക്‌ അടുത്ത ഒഴിവിലെ രാജ്യസഭാസീറ്റ്‌ നല്‌കാമെന്ന കേന്ദ്ര നേതൃത്വത്തിന്റെ ഉറപ്പിന്മേലാണെന്നു സൂചന. ഇതുസംബന്ധിച്ച ഉറപ്പ്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിന്റെ പ്രത്യേകദൂതനായി ചെങ്ങന്നൂരെത്തിയ ഒരു ഉന്നത നേതാവ്‌ മുഖേന രേഖാമൂലം നല്‌കിയതായാണ്‌ വിവരം. കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, വയലാര്‍രവി, പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്‌ടി എന്നിവരുടെ ശക്തമായ ഇടപെടലിനേത്തുടര്‍ന്നാണ്‌ താന്‍ പത്രിക പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന്‌ ശോഭനാജോര്‍ജ്‌ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.

നേതൃത്വത്തോട്‌ ഇടഞ്ഞ്‌ പത്രിക സമര്‍പ്പിച്ച ശോഭന മുമ്പോട്ടുവച്ച പ്രധാന ആവശ്യവും കോണ്‍ഗ്രസ്‌ നേതൃത്വത്തിലെ മുഖ്യധാരയില്‍ തനിക്ക്‌ അര്‍ഹമായ പരിഗണനയും സംരക്ഷണവും ലഭിക്കണമെന്നതായിരുന്നു.

മഹിളാകോണ്‍ഗ്രസ്‌ ചെയര്‍മാന്‍ സ്ഥാനവും കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനവും ശോഭന ആവശ്യപ്പെട്ടിരുന്നത്രെ. എന്തായാലും പത്രിക പിന്‍വലിച്ച ശോഭനാജോര്‍ജ്‌ മണ്ഡലത്തിലെ യുഡിഎഫ്‌ സ്ഥാനാര്‍ഥിയോടൊപ്പം തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായി രംഗത്തിറങ്ങിക്കഴിഞ്ഞു. വിഷ്‌ണുവിന്റെ വിജയം ഇനി ശോഭനയുടേതുമായിരിക്കും.

3/30/11

2 രൂപ അരി പദ്ധതിക്കു സ്റ്റേ


കൊച്ചി: രണ്ടു രൂപയ്ക്ക് അരി പദ്ധതി വ്യാപിപ്പിക്കാമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. തെരഞ്ഞെടുപ്പു കഴിയുന്നതുവരെ പദ്ധതി നടപ്പാക്കരുതെന്നു കോടതി നിര്‍ദ്ദേശിച്ചു. പദ്ധതി നടപ്പിലാക്കരുതെന്നു കാട്ടി ഹൈക്കോടതി വിധിക്കെതിരേ തെരഞ്ഞെടുപ്പു കമ്മിഷനാണു ഹര്‍ജി സമര്‍പ്പിച്ചത്. പദ്ധതി നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടോയെന്ന കാര്യം സുപ്രീം കോടതി പിന്നീട് പരിഗണിക്കും. കമ്മിഷന്‍റെ നടപടി ഏകപക്ഷീയമല്ല. നടപടി ജനങ്ങളുടെ അവകാശം തടയുന്നതെല്ലെന്നും കോടതി വിലയിരുത്തി.

രണ്ടു രൂപയ്ക്ക് അരി വിതരണം ചെയ്യാനുള്ള സര്‍ക്കാരിന്‍റെ തീരുമാനം തെരഞ്ഞെടുപ്പു കമ്മിഷന്‍ മരവിപ്പിച്ചിരുന്നു. ഇതിനെതിരേ ഒല്ലൂര്‍ എംഎല്‍എ രാജാജി മാത്യു തോമസാണു ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നു പദ്ധതി തുടരാമെന്നു ഹൈക്കോടതി വിധിക്കുകയായിരുന്നു.

2/3/11

Post Your News























*


*


*


*

*
contact form faqverification image






Email form




Contact Us























*


*


*


*

*
contact form faqverification image






Web forms




2/2/11

About Us

The news portal www.kuwaitmallunews.blogspot.com founded in 2011 having a wide network where ever malayalee communities are staying in kuwait. Our primary mission is to reach to our community with all sorts of news in our mother tounge. We are dedicated to keep the decency and quality in the articles published through our portal. We are headed by a team of professionals who have credible track record in their respective field. www.kuwaitmallunews.blogspot.com is the home of best talents who produce best packaged news content that hook our readers to stay on line and live with us. Our editorial team who is committed to produce the best news content in Malayalam consists of specialist writers and experienced editors. We react to news events 24 hours x 365 days and reach to our readers as the news breaks. Our reporters chase news and keep our news portal alive. Our contributors and columnists include eminent people whom Malayalee community listens eagerly. Now this is a demo version. We will display the team behind this venture when we switched to the real version
Image and video hosting by TinyPic