
കൊച്ചി: രണ്ടു രൂപയ്ക്ക് അരി പദ്ധതി വ്യാപിപ്പിക്കാമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. തെരഞ്ഞെടുപ്പു കഴിയുന്നതുവരെ പദ്ധതി നടപ്പാക്കരുതെന്നു കോടതി നിര്‍ദ്ദേശിച്ചു. പദ്ധതി നടപ്പിലാക്കരുതെന്നു കാട്ടി ഹൈക്കോടതി വിധിക്കെതിരേ തെരഞ്ഞെടുപ്പു കമ്മിഷനാണു ഹര്‍ജി സമര്‍പ്പിച്ചത്. പദ്ധതി നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടോയെന്ന കാര്യം സുപ്രീം കോടതി പിന്നീട് പരിഗണിക്കും. കമ്മിഷന്‍റെ നടപടി ഏകപക്ഷീയമല്ല. നടപടി ജനങ്ങളുടെ അവകാശം തടയുന്നതെല്ലെന്നും കോടതി വിലയിരുത്തി.
രണ്ടു രൂപയ്ക്ക് അരി വിതരണം ചെയ്യാനുള്ള സര്‍ക്കാരിന്‍റെ തീരുമാനം തെരഞ്ഞെടുപ്പു കമ്മിഷന്‍ മരവിപ്പിച്ചിരുന്നു. ഇതിനെതിരേ ഒല്ലൂര്‍ എംഎല്‍എ രാജാജി മാത്യു തോമസാണു ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നു പദ്ധതി തുടരാമെന്നു ഹൈക്കോടതി വിധിക്കുകയായിരുന്നു.





0 comments:
Post a Comment