
ചെങ്ങന്നൂര്‍: ശോഭനാജോര്‍ജ് അവസാനനിമിഷം നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ തയാറായത് അവര്‍ക്ക് അടുത്ത ഒഴിവിലെ രാജ്യസഭാസീറ്റ് നല്‌കാമെന്ന കേന്ദ്ര നേതൃത്വത്തിന്റെ ഉറപ്പിന്മേലാണെന്നു സൂചന. ഇതുസംബന്ധിച്ച ഉറപ്പ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പ്രത്യേകദൂതനായി ചെങ്ങന്നൂരെത്തിയ ഒരു ഉന്നത നേതാവ് മുഖേന രേഖാമൂലം നല്‌കിയതായാണ് വിവരം. കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, വയലാര്‍രവി, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്‌ടി എന്നിവരുടെ ശക്തമായ ഇടപെടലിനേത്തുടര്‍ന്നാണ് താന്‍ പത്രിക പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ശോഭനാജോര്‍ജ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.
നേതൃത്വത്തോട് ഇടഞ്ഞ് പത്രിക സമര്‍പ്പിച്ച ശോഭന മുമ്പോട്ടുവച്ച പ്രധാന ആവശ്യവും കോണ്‍ഗ്രസ് നേതൃത്വത്തിലെ മുഖ്യധാരയില്‍ തനിക്ക് അര്‍ഹമായ പരിഗണനയും സംരക്ഷണവും ലഭിക്കണമെന്നതായിരുന്നു.
മഹിളാകോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനവും കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനവും ശോഭന ആവശ്യപ്പെട്ടിരുന്നത്രെ. എന്തായാലും പത്രിക പിന്‍വലിച്ച ശോഭനാജോര്‍ജ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയോടൊപ്പം തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായി രംഗത്തിറങ്ങിക്കഴിഞ്ഞു. വിഷ്‌ണുവിന്റെ വിജയം ഇനി ശോഭനയുടേതുമായിരിക്കും.





0 comments:
Post a Comment